Thiruvambady

ആനക്കാംപൊയിൽ എൽ.പി സ്കൂളിന് മേശകളും, ബെഞ്ചുകളും നൽകി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആനക്കാംപൊയിൽ എൽ.പി സ്കൂളിന് മേശകളും, ബെഞ്ചുകളും നൽകി. വിതരോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. സ്കൂളിൽ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ബിന്ദു ജോൺസൻ, ഷൈനി ബെന്നി, മഞ്ജു ഷിബിൻ, ഷൗക്കക്കത്തലി കൊല്ലളത്തിൽ, പ്രധാനാദ്യാപിക ബിന്ദു എസ്, സുജിത്ത്, ബിന്ദു എസ്, ഷിജി പി.ജെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button