Kodiyathur

കൊടിയത്തൂർ സലഫി മദ്രസയിൽ അവാർഡ് ദാനവും പ്രതിഭാ സംഗമവും നടത്തി

കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫി സെക്കണ്ടറി മദ്രസയിൽ നിന്ന് കഴിഞ്ഞ അധ്യയനവർഷത്തെ ‘CIER പൊതു പരീക്ഷയിൽ’ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ‘കെ.എൻ.എം അന്നുജൂം ടാലന്റ് എക്സ്പ്ലോറർ’ പരീക്ഷയിൽ പ്രതിഭകളായ വിദ്യാർത്ഥികളെയും ക്യാഷ് അവാർഡും മെമന്റോസും നൽകി ആദരിച്ചു.

മദ്രസ മാനേജ്മെന്റ് കമ്മിറ്റിയും പി ടി എ കമ്മിറ്റിയും സംയുക്തമായി നടത്തിയ സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുളള ക്യാഷ് അവാർഡും മെമന്റോകളും ഖാദിം പ്രാവാസി കമ്മിറ്റി ചെയർമാൻ സി.പി മുഹമ്മദ് ബഷീർ, കൺവീനർ ശിഹാബ് കുറുവൻകടവത്ത് എന്നിവർ വിതരണം ചെയ്തു.

മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സംഗമത്തിൽ പി ടി എ പ്രസിഡന്റ് എൻ.പി മൻസൂർ മാസ്റ്റർ അദ്യക്ഷത വഹിച്ചു. ആശംസകളർപിച്ച് കൊണ്ട് പ്രധാനാധ്യാപകൻ ബഷീർ മദനി കക്കാട്, കെ.സി.സി മുഹമ്മദ് അൻസാരി, എം അഹമ്മദ് കുട്ടി മദനി, ഷബീർ എം, പി.സി. എ നാസർ, എം അബ്ദുറഹ്മാൻ മദനി, സജ്ന പി.എം, സി.പി സൈഫുദീൻ മാസ്റ്റർ, ഷമീർ പി.വി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button