Kodanchery
41 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെലി ടീച്ചർക്ക് യാത്രയയപ്പ് നൽകി

41 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെലി ടീച്ചർക്ക് യാത്രയയപ്പ് നൽകി
കോടഞ്ചേരി: തോട്ടുമുഴി അങ്കണവാടിയിൽ 41 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെലി ടീച്ചർക്ക് യാത്രയയപ്പ് നൽകി. തോട്ടുമുഴി എൻറ നാട് വാട്ട്സ്ആപ്പ് കൂട്ടായ്മയും കോടഞ്ചേരി ഗ്രാമപഞ്ചായത്തും പൂർവ്വവിദ്യാർതികളും നേതൃത്വം നൽകി നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷാജി മുട്ടത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ചാൾസ് തയ്യിൽ, സി.ബി ചിരണ്ടായത്ത്, പൂർവ വിദ്യാർത്ഥി പ്രതിനിധി നാസർ പി.പി, തോട്ടുമുഴി എന്റെ നാട് കൂട്ടായ്മ പ്രതിനിധി നിഷാദ് ഇടമുറി, വ്യാപാരി വ്യവസായി പ്രതിനിധി ഷാജി കുടിപ്പാറ തുടങ്ങിയവർ സംസാരിച്ചു






