Kodanchery
കോൺഗ്രസ് പ്രകടനത്തിനു നേരെ സി.പി. ഐ.എം കയ്യേറ്റ ശ്രമം; പോലീസിൻറെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ സംഘർഷം

കോടഞ്ചേരി: തോട്ടഭൂമി വിഷയവുമായി ബന്ധപ്പെട്ട് കോടഞ്ചേരി ടൗണിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക്, മുഖ്യമന്ത്രിയെ വിമാനത്തിൽ അപകടപ്പെടുത്താൻ ശ്രമിച്ച വിഷയത്തിൽ പ്രതിഷേധ പ്രകടനവുമായി വന്ന സി.പി.ഐ.എം ലോക്കൽ കമ്മിറ്റി പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷം ഉണ്ടാക്കിയത്.
രണ്ടുതവണ കോൺഗ്രസ് പ്രകടനത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സി.പി.ഐ.എം പ്രവർത്തകരെ കോടഞ്ചേരി പോലീസിൻറെ സമയോചിതമായ ഇടപെടൽ മൂലം തടയുകയായിരുന്നു.
ഒരേസമയം ഇരുപാർട്ടികളുടെയും പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നതിനാൽ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.







