Mukkam
മുക്കം നഗരസൗന്ദര്യവത്കരണം അന്തിമഘട്ടത്തിൽ

മുക്കം: ഏഴരക്കോടി രൂപ ചെലവിൽ നടക്കുന്ന മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തി അന്തിമഘട്ടത്തിൽ. മുക്കം പാലത്തിന് സമീപം നിർമിക്കുന്ന മിനി പാർക്കിന്റെ മിനുക്കുപണികളും തെരുവുവിളക്ക് സ്ഥാപിക്കൽ പ്രവൃത്തിയുമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി അവസാനവാരം ഉദ്ഘാടനം നടത്താനാണ് ആലോചന.
2019-20ലെ സംസ്ഥാനബജറ്റിൽ ഉൾപ്പെടുത്തി ഏഴരക്കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അഭിലാഷ് ജങ്ഷൻ മുതൽ മുക്കം പാലം വരെയുള്ള 600 മീറ്റർ ദൂരം നാലുവരിപ്പാതയാക്കുകയും ടൈൽവിരിച്ച നടപ്പാതയും തെരുവുവിളക്കുകളും കൈവരികളും ഒരുക്കുന്നതുമായിരുന്നു പദ്ധതി.







