Entertainment

സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച ” ആയിശ വെഡ്സ് ഷമീർ” ജൂലായ് 9ന് ഒടിടി റിലീസ് ചെയ്യും

കോഴിക്കോട്: വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച ” ആയിശ വെഡ്സ് ഷമീർ” ജൂലായ് 9ന് ഒടിടി റിലീസ് ചെയ്യും.

ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ് , സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്.

നാട്ടിൻപുറത്തിന്റെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് ” ആയിശ വെഡ്സ് ഷമീർ” എന്ന ചിത്രം പറയുന്നത്. വളരെ യാദൃശ്ചികമായാണ് ഷമീർ ഷഹലയെ കണ്ടുമുട്ടുന്നതും അടുക്കുന്നതും. ഷമീറിന്റെ പ്രണയം ആത്മാർത്ഥമായിട്ടായിരുന്നങ്കിൽ ഷഹലയ്ക്ക് അതൊരു നേരമ്പോക്കായിരുന്നു. താമസിയാതെ തന്നെ ഷഹല സമ്പന്നനായ ഒരാളെ വിവാഹം കഴിച്ച് പോയതോടെ ഷമീർ ആകെ തളർന്നുപോയി. ആ അവസ്ഥയിലാണ് സ്വന്തം പെങ്ങൾ വഴി ആയിശയുടെ ആലോചന ഷമീറിലെത്തുന്നത്. മനസ്സില്ലാമനസ്സോടെയാണങ്കിലും ഷമീർ ആയിശയെ വിവാഹം കഴിക്കുന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ഉദ്വേഗങ്ങളായ മുഹൂർത്തങ്ങൾ പ്രേക്ഷകക്കാഴ്ചകളെ മറ്റൊരു തലത്തിലെത്തിക്കുന്നു.

മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ , ശിവജി ഗുരുവായൂർ , വിനോദ് കെടാമംഗലം എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം – ലിപിൻ നാരായണൻ , എഡിറ്റിംഗ് – ഹബീബി , ഗാനരചന , സംഗീതം – ജയനീഷ് ഒമാനൂർ , നിഷാദ്ഷാ, റൂബിനാദ്, ആലാപനം – ജി വേണുഗോപാൽ, സുജാത , നജീം അർഷാദ്, സിയാ ഉൾ ഹഖ്, പ്രൊഡക്ഷൻ കൺട്രോളർ – ഷംസുദ്ദീൻ പാപ്പിനിശ്ശേരി, ചമയം – ജയരാജ്, സഹസംവിധാനം – ഷാൽവിൻ സോമസുന്ദരൻ, പശ്ചാത്തലസംഗീതം – റൂബിനാദ്, സലാം വീരോളി

Related Articles

Leave a Reply

Back to top button