CharamamThiruvambady

കർഷക കോൺഗ്രസ് പട്ടിണി സമരം നടത്തി

തിരുവമ്പാടി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുക, വന്യജീവി ആക്രമണം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക കോൺഗ്രസ് ജില്ലയിൽ ഉടനീളം നടത്തിയ സമരത്തിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പുല്ലൂരാംപാറ കൃഷിഭവനു മുമ്പിൽ സമരം നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, എ.വി ജോസ്, ദേവസ്യ ചൊള്ളാമഠം, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് , കമറുദ്ദീൻ അടിവാരം, ബേബിച്ചൻ കൊച്ചുവേലിക്കകത്ത് , ജുബിൻ മണ്ണുകുശുമ്പിൽ, വിൻസെന്റ് വടക്കേമുറി, ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ, രാമചന്ദ്രൻ കരിമ്പിൽ, സോണി മണ്ഡപം തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button