Thiruvambady
മദ്യ വിൽപ്പനക്കാരൻ തിരുവമ്പാടി പോലീസിന്റെ പിടിയിലായി

പുല്ലൂരാംപാറ: പുല്ലൂരാംപാറ മുറംപാത്തി പ്രദേശത്ത് വ്യാപകമായി മദ്യ വില്പന നടത്തുന്ന ഇല്ലുകുടിയിൽ വർക്കി എന്ന വക്കച്ചൻ ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത് .
12 കുപ്പി മദ്യം അനധികൃതമായി രേഖകളൊന്നുമില്ലാതെ കടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത് .മുക്കത്തെ സ്വകാര്യ ബാർ അടച്ചതോടെ മദ്യവിൽപ്പനക്കാർ തിരുവമ്പാടി ബീവറേജിനെയാണ് ആശ്രയിക്കുന്നത്.
തിരുവമ്പാടി എസ് ഐ നിജീഷ് ആണ് കേസ് അന്വേഷണം നടത്തുന്നത് സി പി ഒ മാരായ അനീസ്, രാംജിത്ത് ,ഷിനോജ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്ക്കാരി റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
Ente Thiruvambady News







