കേന്ദ്ര സർക്കാർ യുവാക്കളെ വഞ്ചിച്ചു; കേരള യൂത്ത് ഫ്രണ്ട് (എം)

തിരുവമ്പാടി: അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് വർഷം തോറും ഒരു കോടി തൊഴിൽ വീതം നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന മോദി സർക്കാർ രാജ്യത്തെ യു. പി. എസ്. സി. യിൽ പേര് രജിസ്ട്രർ ചെയ്ത ഇരുപത്തിരണ്ട് കോടി യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു.
തൊഴിൽ വാഗ്ദാനം നൽകി വഞ്ചിച്ച കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി. ചടങ്ങ് കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. എം ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനേക തോണിപ്പാറയെ പൊന്നാട അണിയിച്ച് ആദരിച്ചു.
യൂത്ത് ഫ്രണ്ട് (എം) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സുബിൻ തയ്യിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോയ് മ്ലാങ്കുഴി മുഖ്യപ്രഭാഷണം നടത്തി. വിൽസൺ താഴത്തു പറമ്പിൽ, യൂത്ത് ഫ്രണ്ട് (എം) തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ജോസഫ് ജോൺ വയലിൽ, റോബിൻസ് തടത്തിൽ, കെ. എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി അനേക് തോണിപ്പാറ, ബർണാഡ് ജോസ് എന്നിവർ പ്രസംഗിച്ചു.







