Thiruvambady

മാർടെക്സ് സ്കൂൾ ബസ്സാർ തിരുവമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു.

തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസ്സാർ പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, ലഞ്ച് ബോക്സുകൾ, ഇൻസ്‌ട്രുമെന്റ് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, കുടകൾ, മഴക്കോട്ടുകൾ, തുടങ്ങി ഗുണനിലവാരമുള്ള എല്ലാവിധ പഠനോപകരണങ്ങളും മിതമായ നിരക്കിൽ മാർടെക്സ് സ്കൂൾ ബസാറിൽ ലഭ്യമാണ്.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മാർടെക്സ് സ്കൂൾ ബസ്സാർ ഉദ്ഘാടനം ചെയ്തു.

മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കെ. ബാബുമാസ്റ്റർ പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസ്സി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ബിന്ദു ജോൺസൺ, ലിസ്സി സണ്ണി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, ജുബിൻ ഡൊമിനിക് മണ്ണുകുശുമ്പിൽ, സംഘം ഡയറക്ടർമാരായ ജോയ് മ്ലാക്കുഴി, ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട്‌ നെല്ലിക്കത്തെരുവിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button