Thiruvambady

പുന്നക്കൽ വഴിക്കടവിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; ഒരാൾക്ക് പരിക്ക്

തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ പട്ടാപകൽ കര്‍ഷകനു നേരേ കാട്ടുപന്നി ആക്രമണം. വഴിക്കടവ് തുമ്പച്ചാൽ റോഡിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ചീങ്കല്ലേൽ ബെന്നി(58)നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്ന് രാവിലെ 10:30ഓടെയാണ് സംഭവം. ഇതുവഴി പോയ കാർ യാത്രക്കാരും സമീപവാസികളും ചേര്‍ന്നാണ് ബെന്നിയെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സക്കായി പിന്നീട് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button