ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മുക്കം നഗരസഭയിലെ മാമ്പറ്റ സ്ഥാപിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് :യൂത്ത് ലീഗ്

മുക്കം നഗരസഭയിലെ ജനവാസ കേന്ദ്രമായ വെസ്റ്റ് മാമ്പറ്റ ചെറുതടം കോളനിക്ക് സമീപം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാനുള്ള ജില്ല ഭരണകൂടത്തിന്റെയും ചില തല്പര കക്ഷികളുടെയും തീരുമാനം പുനഃപരിശോധിക്കണമെന്ന് മുക്കം നഗരസഭ മുസ്ലിം യൂത്ത്ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.
ജനങ്ങൾ തിങ്ങി താമസിക്കുന്ന ഇടങ്ങളിൽ നിന്നും മുക്കം നഗരസഭയിലെ ജനവാസം ഇല്ലാത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ ആദ്യ ഘട്ടത്തിൽ ഉപയോഗപെടുത്തിയതിന് ശേഷം മാത്രമേ ജനവാസ കേന്ദ്രങ്ങൾ ഉപയോഗപെടുത്തേണ്ടതുള്ളൂ എന്നും ഇത് ചില താല്പര കക്ഷികൾക്ക് വേണ്ടിയുള്ള ഒത്താശ ആണെന്നും പ്രസ്തുത സ്ഥലം സന്ദർശിച്ച മുസ്ലിംലീഗ്, യൂത്ത്ലീഗ് നേതാക്കൾ അഭിപ്രായപെട്ടു.
പ്രസ്തുത പരിപാടിയിൽ തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി പി കെ മുഹമ്മദ് മുക്കം നഗരസഭാ മുസ്ലിംലീഗ് പ്രസിഡന്റ് ദാവൂദ് മുത്താലം ജനറൽ സെക്രട്ടറി ഗഫൂർ കല്ലുരുട്ടി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം കെ യാസർ, മുക്കം മുൻസിപ്പൽ യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് ജനറൽ സെക്രട്ടറി ജിഹാദ് തറോൽ ആക്ഷൻ കമ്മറ്റി അംഗങ്ങളായ ബാലൻ, വസന്തകുമാരി, സരോജിനി, അശ്വതി, ലത, ലസിത, രഗുപ്രസാദ്, രാജു മാമ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.







