Thiruvambady

തിരുവമ്പാടിയിൽ 300 പേരുടെ ടെസ്റ്റിൽ 30 പേർക്ക് കോവിഡ് പോസിറ്റീവ്

തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ മുന്നൂറോളം പേരുടെ കോവിഡ് പരിശോധനയിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവമ്പാടിയിൽ മുപ്പതോളം കോവിസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 10, 12 വാർഡുകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വൈകുന്നേരത്തോടെ കോവിഡ് പോസിറ്റീവ് കേസുകൾ കൂടാനും സാധ്യതയുണ്ട്. അന്തിമ റിപ്പോർട്ട് വരുന്നതനുസരിച്ച് കണ്ടെയിൻമെന്റ് സോണുകളുടെ കാര്യത്തിൽ മാറ്റം ഉണ്ടായെക്കുമെന്നാണ് സൂചന.

150ഓളം വ്യാപാരികളെ പരിശോധിച്ചതിൽ നിന്ന് കാര്യമായ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.

Related Articles

Leave a Reply

Back to top button