Puthuppady

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം; ലോറി കുടുങ്ങി; വൺവേ സംവിധാനത്തിൽ വാഹനങ്ങൾ കടത്തി വിടുന്നു

അടിവാരം: ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയതിനെതുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് ലോറി തുടങ്ങിയത് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിടുന്നു.

ലോറി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തുണ്ട്‌.

ഇന്നലെയും ചുരത്തിൽ ഏഴാം വളവിൽ ലോറി കുടുങ്ങിയത്തിനെ തുടർന്ന് അഞ്ച് മണിക്കൂറിന് ശേഷമാണ് ഗതാഗതം അപൂർവ്വ സ്ഥിധിയിലായത്.

തകരാറിലായ വാഹനങ്ങൾ നീക്കം ചെയ്യാൻ സമയം എടുക്കുന്നതാണ് ഗതാഗത തടസ്സം നീളാൻ കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഈ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ കൈക്കൊള്ളണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button