Kodanchery
ഉറങ്ങാൻ കിടന്ന ആദിവാസി യുവതി മുറിയിൽ മരണപ്പെട്ട നിലയിൽ
കോടഞ്ചേരി : കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന ഷീന പുലർച്ചെ ഉണരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോധമില്ലെന്ന് ബോധ്യപ്പെട്ടത്.
തുടർന്ന് പോലീസിൻ്റെയും, ട്രൈബൽ പ്രമോട്ടറുടെയും, കോളനി നിവാസികളുടെയും സഹായത്തോടെ രാവിലെ 6.30 ഓടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.