Koodaranji
കൂടരഞ്ഞിയിൽ അടുക്കളമുറ്റതെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അപേക്ഷ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും
45-60 ദിവസം പ്രായമുളള 5 കോഴി കുഞ്ഞുങ്ങളെ വീതം കൈമാറി.
ചടങ്ങിൽ വാർഡ് മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ, വെറ്റിനറി സർജൻ ഡിജേഷ് ഉണ്ണികൃഷ്ണൻ, കക്കാടംപൊയിൽ വെറ്റിനറി സർജൻ അഞ്ജലി, ജെസ്വിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.