Kodanchery
റോഡ് പണി അനന്തമായി നീളുന്നതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്

കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പോയിൽ റോഡിൽ തിരുവമ്പാടി മുതൽ കോടഞ്ചേരി വരെ റോഡ് പ്രവർത്തി അനന്തമായി നീളുന്നത് മൂലം വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്.
ഇതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു.
മുറമ്പാത്തി അങ്ങാടിയിൽ 2023 ഫെബ്രുവരി അഞ്ച് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആണ് ജനകീയ കമ്മിറ്റി രൂപീകരണം.







