Kerala

വാഹന യാത്രക്കാരനോട് പോലീസുകാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദകള്‍… ഒപ്പം വാഹന യാത്രക്കാരന്‍റെ അവകാശങ്ങളും

വാഹന യാത്രക്കാരനോട് ചെക്കിങ്ങിലോ അല്ലാത്ത സമയങ്ങളിലോ പോലീസുകാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദകളും പരിശോധനാ രീതികളും എങ്ങനെ എന്ന് നോക്കാം.

പരിശോധന സമയത്തെ മര്യാദകള്‍

  • ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്താല്‍ ഉടമയെയോ, വാഹനത്തെയോ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ല. വാഹന ഉടമകളെ കുടുക്കാന്‍ പലപ്പോഴും മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പൊലീസ് കേസെടുക്കുന്നത്.
  • യൂണിഫോമിലുള്ള മോട്ടര്‍ വാഹന ഉദ്യോഗസ്ഥനോ എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനോ ആണ് വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ പരിശോധിക്കാനുള്ള അവകാശം.
  • പരിശോധനയ്ക്കായി വാഹനം നിര്‍ത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാഹനത്തിനടുത്തെത്തി വാഹനം പരിശോധിക്കണം. വാഹനരേഖയുമായി ഉടമ ഉദ്യോഗസ്ഥനടുത്തേക്ക് പോകേണ്ടതില്ല.
  • എല്ലാ രേഖകളും യഥാര്‍ഥ പതിപ്പ് വാഹനത്തില്‍ ഉണ്ടാകേണ്ടതില്ല. ഡ്രൈവിങ് ലൈസന്‍സ് കൈയ്യിലുണ്ടാകണം. മറ്റു രേഖകളുടെ പകര്‍പ്പ് സൂക്ഷിച്ചാല്‍ മതിയാകും. ഡിജിറ്റലായും ഇവ സൂക്ഷിച്ചാല്‍ മതി. യഥാര്‍ഥ രേഖകളില്ലെങ്കില്‍ 15 ദിവസത്തിനകം ഹാജരാക്കാം.
  • വാഹനം പരിശോധിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണം. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ പാടില്ല.
  • പെറ്റിക്കേസുകളില്‍, സ്ത്രീകളും കുട്ടികളും വാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനം പരിശോധനയ്ക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. നിയമലംഘനം ഉണ്ടായാല്‍ നോട്ടിസ് നല്‍കി പിഴ അടയ്ക്കാന്‍ ആവശ്യപ്പെടാം. പിഴ എങ്ങനെ അടയ്ക്കണമെന്ന് ഉടമയ്ക്ക് തീരുമാനിക്കാം.
  • മദ്യപിച്ചു വാഹനം ഓടിച്ചാല്‍ മദ്യപിച്ചവരെ വൈദ്യപരിശോധന നടത്തണം. പിഴ നോട്ടിസ് നല്‍കി, രേഖകളില്‍ എഴുതിവച്ച ശേഷം ജാമ്യത്തില്‍ വിടണം. ഓടിച്ചയാള്‍ മദ്യപിച്ചതിനാല്‍ മറ്റൊരാള്‍ വന്നാലേ വാഹനം വിട്ടുനല്‍കൂ. അല്ലെങ്കില്‍ പിന്നീട് വാഹനം വിട്ടു നല്‍കും.

Related Articles

Leave a Reply

Back to top button