Mukkam

മുക്കം, വലിയപറമ്പിൽ നടന്ന സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിന് സമീപം വലിയപറമ്പിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ (24) മരണമടഞ്ഞു. മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അശ്വിനെ ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്ന ഉടനെ തന്നെ നെല്ലിക്കാപറമ്പ് സന്നദ്ധ സേന പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു

Related Articles

Leave a Reply

Back to top button