Mukkam

മലയോര മേഖലയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു

മുക്കം ∙ മലയോര മേഖലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ കുതിച്ചുയരുന്നു. കൊടിയത്തൂർ പഞ്ചായത്തിൽ ഇന്നലെ മാത്രം 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുക്കം നഗരസഭയിൽ ഇന്നലെ 65 പേരും കോവിഡ് പോസിറ്റീവായി. കാരശ്ശേരി പഞ്ചായത്തിൽ ഇന്നലെ മാത്രം 60 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാരശ്ശേരിയിലെ 3,15 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായും 1,2,4,5,14,,16 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റി, എരഞ്ഞിമാവ്, കണ്ണാംപറമ്പ് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായും 4,9,10 വാ‍ർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Back to top button