Thiruvambady

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു

തിരുവമ്പാടി: 69-മത് ദേശീയ സഹകരണ വാരാഘോഷം 2022 നവംബർ 14 മുതൽ 20 വരെ തീയതികളിലായി വിവിധങ്ങളായ പരിപാടികളോടെ രാജ്യവ്യാപകമായി ആഘോഷിക്കുകയാണ്.

ആഘോഷങ്ങളുടെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകരണ വരാഘോഷത്തിന് തുടക്കമായി.

മാർക്കറ്റിംഗ് സൊസൈറ്റി ബാങ്ക് പരിസരത്ത് നടന്ന ചടങ്ങ് സൊസൈറ്റി പ്രസിഡൻ്റ് ബാബു കെ പൈക്കാട്ടിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കതെരുവിൽ, ബിന്ദു ജോൺസൺ, ഷെറീന കിളിയണ്ണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button