Kodanchery

കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനമേറ്റതായി പരാതി

കോടഞ്ചേരി : കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ജോയിയുടെ അതിരിനോട് ചേർന്ന് വർഷങ്ങളായി സമീപവാസികൾ ഉപയോ​ഗിച്ചിരുന്ന ഒരു നടവഴി ഇന്നലെ രാവിലെ ഇയാൾ അടച്ചിരുന്നു. രാവിലെ ജോലിക്ക് പോയ രാജപ്പൻ തിരിച്ചുവരുമ്പോൾ ഈ നടവഴി അടച്ചത് ചോദ്യം ചെയ്യുകയും മരക്കഷ്ണം എടുത്തുമാറ്റുകയും ചെയ്തു .
തുടർന്നുണ്ടായ തർക്കത്തിലാണ് വയോധികന് ക്രൂരമർദനമേൽക്കുന്നത്. മരത്തടി കൊണ്ട് തലക്കടിയേറ്റ ഇയാൾക്ക് ​ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button