Thottumukkam

തോട്ടുമുക്കം ടൗണിലെ കുരിശുപള്ളിയുടെ പ്രധാന വാതിൽ സാമൂഹ്യവിരുദ്ധർ തകർത്തു

തോട്ടുമുക്കം: തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളിയുടെ തോട്ടുമുക്കം ടൗണിൽ സ്ഥിതിചെയ്യുന്ന കുരിശുപള്ളിയുടെ പ്രധാന വാതിൽ സാമൂഹ്യവിരുദ്ധർ തകർത്തു. ഗ്ലാസ് കൊണ്ട് നിർമ്മിച്ച വാതിലാണ് തകർത്തത്. പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ അങ്ങാടിയിലെത്തിയ നാട്ടുകാരാണ് വാതിൽ തകർത്തത് കണ്ടത്.

ഇന്നലെ രാത്രിയാണ് സംഭവം, മദ്യലഹരിയിൽ തകർത്തതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാവുന്നതെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button