അനധികൃതമരംമുറി; ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി

കോടഞ്ചേരി : സംസ്ഥാനത്താകമാനം കൃഷിഭൂമിയിലെ മരംമുറി യുടെ മറവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വനഭൂമിയിൽ അടക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഒത്താശ ചെയ്ത പിണറായി സർക്കാർ രാജിവെക്കണമെന്നും അനധികൃതമരംമുറി കൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പ്രതിഷേധ ധർണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ പെരുമാറ്റച്ചട്ട ത്തിന്റെ യും ലോക ഡൗൺ മറവിൽ പിണറായി സർക്കാരിന്റെ ഒത്താശയോടുകൂടി മരം മുറി മാഫിയ കേരളത്തിലെ പൈതൃക സ്വത്തുക്കൾ ആയ വൻമരങ്ങൾ പോലും മുറിച്ചു മാറ്റിയതായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല, യുഡിഎഫ് കൺവീനർ ജോർജ്ജ് മച്ചു കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ജമീല അസീസ്, വിൻസെന്റ് വടക്കേ മുറിയിൽ, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാന സ സുബൈർ, അന്നക്കുട്ടി ദേവസ്യ, ചിന്നാ ശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു.







