Kodanchery

ക്ഷീരഗ്രാമം പദ്ധതി ഉദ്‌ഘാടനം ചെയ്തു

കോടഞ്ചേരി:കേരള സർക്കാരിന്റെ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ക്ഷീരവികസനവകുപ്പും കോടഞ്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം മൈക്കാവ് ക്ഷീര സംഘത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അദ്ധ്യക്ഷതയിൽ, തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും , കർഷക മൈത്രി ക്ഷീര കർഷക സമ്പർക്ക പരിപാടിയുടെ ഉദ്‌ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസും നിർവഹിച്ചു.

കോഴിക്കോട് ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി,സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, വാർഡ് മെമ്പർ ജോർജ്കുട്ടി വിളക്കുന്നേൽ,ബെന്നി ജേക്കബ് ,കെ.കെ സേവ്യേർ,ജെയിംസ് ഫിലിപ്പ്,ബാബു കുര്യാക്കോസ്,റെജി മോൾ ജോർജ്,സുമില കെ.പി,സുജിത്ത് ടി.കെ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button