Kodanchery

ഈങ്ങാപ്പുഴ-കുപ്പായക്കോട്-കണ്ണോത്ത് റോഡ് പ്രവർത്തി ക്രമക്കേട് അന്വേഷിക്കണമെന്ന ആവശ്യവുമായി എന്റെ നാട് ജനകീയ കൂട്ടായ്മ

കോടഞ്ചേരി: ഈങ്ങാപ്പുഴ-കുപ്പായക്കോട്-കണ്ണോത്ത് റോഡ് പ്രവർത്തിയിൽ വ്യാപകമായ ക്രമക്കേടുകളുണ്ടെന്നും പ്രവൃത്തികൾ അശാസ്ത്രീയമാണന്നും ആരോപിച്ച് കണ്ണോത്ത് എന്റെ നാട് ജനകീയ കൂട്ടായ്മ പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് പരാതി നൽകി. റോഡിന്റെ സംരക്ഷണത്തിന് ഐറിഷ് വർക്കുകൾ, ഡ്രയിനേജ്, സംരക്ഷണ ഭിത്തികളുടെ മുകളിൽ കോൺക്രീറ്റ് എന്നിവയൊന്നും ഉൾപ്പെടുത്താതെ എസ്റ്റിമേറ്റ് തയാറാക്കിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരിഹാര നടപടികൾ കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

നിലവിൽ 8 മീറ്റർ വീതിയുണ്ടായിരുന്ന റോഡ് പലസ്ഥലങ്ങളിലും 7 മീറ്ററായി ചുരുക്കി നിർമാണം നടത്തിയത് പരിശോധിച്ച് അഴിമതി ആരോപണം അന്വേഷിക്കണമെന്നും കമ്പി ഉപയോഗിക്കാതെ കരിങ്കൽ ഭിത്തികളുടെ മുകളിൽ ചെയ്തിട്ടുള്ള കോൺക്രീറ്റ് പ്രവൃത്തികൾ പരിശോധിക്കണമെന്നും ഡ്രെയിനേജ് നിർമ്മാണത്തിലെ അപാകത മൂലം റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button