Koodaranji

അശ്ലീല ചിത്രം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവം: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി: അശ്ലീല ചിത്രം സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അതിന്റെ കോപ്പി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർക്ക് അയച്ചിട്ടുണ്ടെന്നും. വിഷയത്തിൽ പോലീസ് എത്രയും പെട്ടെന്ന് നിയമനടപടി സ്വീകരിക്കണമെന്നും ഈ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തിയത്.

ധർണയ്ക്ക് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് നജീബ് കൽപ്പൂർ, വൈസ് പ്രസിഡന്റ് മാരായ നവീൻ കൊട്ടാരത്തിൽ, ജിജു കള്ളിപ്പാറ എന്നിവർ നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ജിന്റോ പുഞ്ചത്തറപ്പിൽ, ഫെബിൻ പൈംപള്ളിൽ, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button