ഇന്ത്യ-യുഎസ് സൗഹൃദത്തില്‍ വലിയമാറ്റം വന്നു; മോദി

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ നമസ്തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭാരത് മാതാ കീ ജയ് ‘ വിളിച്ചാണ് മൊട്ടേര സ്റ്റേഡിയത്തില്‍ മോദി പ്രസംഗം തുടങ്ങിയത്. അമേരിക്കന്‍ പ്രസിഡന്റിനെ പുകഴ്ത്തിയായിരുന്നു മോദിയുടെ പ്രസംഗം. അമേരിക്കയ്ക്ക് വേണ്ടി ട്രംപ് ചെയ്ത നല്ല കാര്യങ്ങളുടെ ഫലം അദ്ദേഹത്തിന് ലഭിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ-യുഎസ് സൗഹൃദത്തില്‍ കുറഞ്ഞകാലം കൊണ്ട് വലിയമാറ്റം വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലാണെന്നും മോദി പറഞ്ഞു. ഇന്ത്യക്കും അമേരിക്കക്കും ഒരുപാട് സമാനതകളുണ്ട്. അമേരിക്ക സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ അഭിമാനിക്കുമ്ബോള് ഇന്ത്യ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ അഭിമാനം കൊള്ളുന്നുവെന്നും മോദി പറഞ്ഞു. ഹൗഡി മോദിയുടെ ചരിത്രം നമസ്തേ ട്രംപിലൂടെ ആവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു. മെലാനിയ ട്രംപിന്റെ സാന്നിധ്യം ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നമസ്തേ ട്രംപ് പരിപാടിയില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴിത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മതസൗഹാര്‍ദം നിലനില്‍ക്കുന്ന നാടാണ് ഇന്ത്യയെന്നും വിവിധ മതവിഭാഗങ്ങള്‍ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും ട്രംപ് പറഞ്ഞു. നരേന്ദ്ര മോദിയും ഇന്ത്യയും അമേരിക്കയുടെ വലിയ സുഹൃത്താണെന്ന് പറഞ്ഞു തുടങ്ങിയ ട്രംപ്, പൗരസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്കുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രശംസിച്ചു. മോദിയുടെ പ്രവര്‍ത്തന ശൈലിയെയും ഭരണനേട്ടങ്ങളെയും ട്രംപ് പുകഴ്ത്തി. ഉറക്കംപോലും ഉപേക്ഷിച്ച് രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നയാളാണ് മോദിയെന്നും അദ്ദേഹം ഇന്ത്യയുടെ ചാമ്ബ്യനാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മോദിയെ വേദിയിലിരുത്തി പാക്കിസ്ഥാനോട് അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭീകരര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയെന്ന് പറഞ്ഞ ട്രംപ്, ആ രാജ്യവുമായി അമേരിക്കയ്ക്ക് നല്ല സൗഹൃദമാണെന്നും വ്യക്തമാക്കി. ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യം പോയത് സബര്‍മതി ആശ്രമത്തിലേക്കാണ്.
അവിടെ ചെന്ന ട്രംപും ഭാര്യ മെലാനിയ ട്രംപും ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പഹാരം അണിയിക്കുകയും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുകയും ചെയ്തിരുന്നു. സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ട്രംപ് അവിടെയുള്ള സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദിയാണ്. ആ കുറിപ്പില്‍ മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിച്ചിട്ടേ ഇല്ല. ഇതിന്റെ താഴെ തന്റെ ‘സിഗ്നേച്ചര്‍’ ഒപ്പ് തന്നെ ട്രംപ് ഇട്ടിട്ടുണ്ട്. ഒപ്പം പ്രഥമവനിത മെലാനിയയും ഒപ്പിട്ടിരിക്കുന്നത് കാണാം. 36 മണിക്കൂറത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി രാവിലെ 11.40ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ട്രംപിനെ ആലിംഗനം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.







