Kerala

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ലൈ​​​റ്റ് മെ​​​ട്രോ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ലൈ​​​റ്റ് മെ​​​ട്രോ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പു​​​തി​​​യ അ​​​ട​​​ങ്ക​​​ലി​​​ന് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. മൊ​​​ത്തം 7,446 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ച്ചെ​​​ല​​​വ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ദ്ധ​​​തി​​​ക്ക് 4,673 കോ​​​ടി രൂ​​​പ​​​യും കോ​​​ഴി​​​ക്കോ​​​ടി​​ന് 2,773 കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വ് വ​​​രും. പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും. കൊ​​​ച്ചി​​​യി​​​ൽ വാ​​​ട്ട​​​ർ മെ​​​ട്രോ (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് അ​​​ർ​​​ബ​​​ൻ റീ​​​ജ​​​ന​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് വാ​​​ട്ട​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് സി​​​സ്റ്റം) ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് 1,528 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം പു​​​തു​​​ക്കി ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Related Articles

Leave a Reply

Back to top button