Mukkam
മുക്കം നഗരസഭയിലെ കുറ്റിപ്പാല കിഴക്കുംപാടം കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം നഗരസഭയിലെ കുറ്റിപ്പാല കിഴക്കുംപാടം കുടിവെള്ളപദ്ധതി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 38 ലക്ഷം രൂപ ചെലവിലാണ് 60 കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുന്ന പദ്ധതി യാഥാർഥ്യമാക്കിയത്.
കേരള വാട്ടർ അതോറിറ്റി കോഴിക്കോട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ഡി വിജിൽസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദ്നി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വി കുഞ്ഞൻ, ഇ സത്യനാരായണൻ, കൗൺസിലർമാരായ ജോഷില സന്തോഷ്, അനിതകുമാരി, കെ.ടി ശ്രീധരൻ, സി മോഹനൻ, ടി മനൂപ്, പി ലസിത, യു.കെ ശശിധരൻ, യു.കെ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു






