Local
ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിച്ചു

കോടഞ്ചേരി : ശ്രേയസ് പുലിക്കയം യൂണിറ്റ് അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിക്കലും അവാർഡ് നൽകലും. പ്രോഗ്രാം കോർഡിനേറ്റർ ലിസി റെജി ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്ത് പാറ അധ്യക്ഷം വഹിച്ചു, സി ഓ ജോസ് കുറൂർ, രജിത ടി എസ്, ഷെറിൻ രാജ്, ഫെബിന സി കെ,ദൃശ്യ എം പി, അമല ജോർജ് എന്നിവർ ആശംസ അർപ്പിച്ചു. ലിസി കുന്നുംപുറത്ത് സ്വാഗതവും സി ഓ ലിജി സുരേന്ദ്രൻ നന്ദിയും അർപ്പിച്ചു







