Mukkam

വിസ തട്ടിപ്പ്‌ കേസ്‌; 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ മുക്കം സ്വദേശിയായ പ്രതി അറസ്‌റ്റില്‍

മുക്കം: ദുബായില്‍ വിസയും ജോലിയും ശരിയാക്കാമെന്നു വാഗ്‌ദാനം ചെയ്‌ത്‌ ഒന്നര ലക്ഷം രൂപ വാങ്ങി മുങ്ങിയ കോഴിക്കോട്‌ മുക്കം സ്വദേശിയായ പിടികിട്ടാപുള്ളിയെ നെടുപുഴ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ മുക്കം സ്വദേശി നീലേശ്വരം ജെമ്മാരം കാട്ടില്‍ വീട്‌ ഇബ്രാഹിം(60) ആണ്‌ പിടിയിലായത്‌. ചിയ്യാരം സ്വദേശിയായ അജിത്‌ കുമാറില്‍നിന്നാണ്‌ ഇയാൾ തുക തട്ടിയത്‌.

നെടുപുഴ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ജി ദിലീപ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍ സനൂപ്‌ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുക്കത്തുനിന്നാണ്‌ ഇബ്രാഹിമിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. വര്‍ഷങ്ങളായി വിദേശത്ത്‌ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ്‌ അറസ്‌റ്റ്‌. നാട്ടിലെത്തി ആഡംബര വീട്‌ നിര്‍മിച്ചുകൊണ്ടിരിക്കെയാണ്‌ പിടിയിലായത്‌. കേസില്‍ കോഴിക്കോട്‌ സ്വദേശിയായ മറ്റൊരാള്‍ മുൻപ് അറസ്‌റ്റിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Related Articles

Leave a Reply

Back to top button