Puthuppady
പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ താത്കാലിക ഡോക്ടർ നിയമനം

പുതുപ്പാടി : പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രം 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ഡോക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളതും ടി.സി.എം.സി. രജിസ്‌ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അഭിമുഖം ഡിസംബർ 16-ന് ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കും. താൽപ്പര്യമുള്ളവർ നിർദ്ദിഷ്ട യോഗ്യതാപത്രങ്ങളുമായി നിശ്ചിത സമയത്ത് ഹാജരാകണം.