Mukkam
മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവത്തിന് ഇന്ന് തുടക്കം

മുക്കം: മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് ഇന്ന് (ബുധനാഴ്ച)തുടക്കം കുറിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഇന്ന് മുതൽ 13 വരെ നടക്കും.
ക്ഷേത്ര തന്ത്രി പാടേരി അഖിൽ നമ്പൂതിരിപ്പാടും ശാന്തി കെ. ജയരാജൻ നമ്പൂതിരിയും കാർമികത്വം വഹിക്കുന്ന പൂജകൾക്ക് ശേഷം ഉത്സവത്തോട് കൂടിയ പരിപാടികളോടെയാണ് അരങ്ങേറുക. വിശേഷാൽ പൂജകൾ, വർണശോഭയാർന്ന കാഴ്ചവരവ്, ആധ്യാത്മിക പ്രഭാഷണം, കാഴ്ചശീവേലി, കരോക്കെ ഗാനമേള, നൃത്തനൃത്യങ്ങൾ, കണ്ണകി നൃത്തശില്പം, മെഗാ തിരുവാതിര, മ്യൂസിക് ഫ്യൂഷൻ, ഇരട്ടത്തായമ്പക, രണകാർഗളം നാടകം എന്നിവ ശ്രദ്ധേയമാകും.
ഉത്സവത്തിന്റെ ഭാഗമായി നവീകരിച്ച കുളത്തിന്റെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മിഷണർ പി. ഗിരീഷ് കുമാർ നിർവഹിക്കും.