Mukkam

ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് മികച്ച സ്കൂളുകളുടെ പുരസ്കാരം

മുക്കം: സംസ്ഥാനത്തെ മികച്ച സ്കൂളുകൾക്കുള്ള പി.എം. ഫൗണ്ടേഷന്റെ പുരസ്കാരം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. സാമൂഹിക ഉൾച്ചേർക്കൽ ആശയത്തിലൂന്നി വിവിധ പദ്ധതി നടപ്പാക്കിയതും പുത്തൻ വിദ്യാഭ്യാസ മാതൃകകൾ പ്രാവർത്തികമാക്കിയതുമാണ് സ്കൂളിനെ മൂന്നാം സ്ഥാനത്തിന് അർഹമാക്കിയത്.

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾ, അനാഥർ, അഗതികൾ, ഭിന്നശേഷി വിദ്യാർഥികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വിവേചനമില്ലാത്ത പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയ സ്കൂളിന്റെ പ്രവർത്തനങ്ങളെ പുരസ്കാരസമിതി വിലയിരുത്തി.

എൻ.എസ്.എസ്., എൻ.സി.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിവിധ കൂട്ടായ്മകളുടെ സജീവ പങ്കാളിത്തവും പുരസ്കാരനേട്ടത്തിൽ നിർണായകമായി.

ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം കൊച്ചിയിലെ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് വിതരണം ചെയ്തു. പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ്, പ്രധാനാധ്യാപകൻ യു.പി. മുഹമ്മദലി, മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി പി.കെ. അബ്ദുറസാഖ്, ഡോ. ഇ. ഹസ്ബുല്ല, അബ്ദുൽ ജലീൽ, വഹീദ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

പൂരപ്പുരം ഡോ. പി. മുഹമ്മദലി, ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് അനീഷ് ഐ.എ.എസ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button