Kodanchery
താമരശ്ശേരി രൂപത ജാഗ്രതാനിർദേശം: വൈദികവേഷത്തിൽ ഭവനസന്ദർശനം നടത്തുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു

കോടഞ്ചേരി : കത്തോലിക്കാസഭയിലെ വൈദികൻ അല്ലാത്തയാൾ വൈദികവേഷത്തിൽ ഭവനങ്ങൾ സന്ദർശിക്കുന്നതിനെതിരെ താമരശ്ശേരി രൂപത ജാഗ്രതാനിർദേശം പുറത്തിറക്കി. പുല്ലൂരാംപാറയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ആം ഓഫ് ഹോപ്പ്’ ട്രസ്റ്റ് നടത്തുന്ന പോൾ മരിയ പീറ്ററിനെതിരെയാണ് രൂപതയുടെ ചുമതലയിൽ മാർ റെമീജിയോസ് ഇഞ്ചനാനി ബിഷപ്പ് ഈ നിർദേശം നൽകിയിരിക്കുന്നത്.
പോൾ മരിയ പീറ്റർ കത്തോലിക്കാസഭയിലെ വൈദികനോ, മറ്റ് കത്തോലിക്കാ കൂട്ടായ്മകളിൽപ്പെട്ടവനോ അല്ലെന്ന് ബിഷപ്പ് വ്യക്തമാക്കുന്ന സർക്കുലർ, ഭവനസന്ദർശനവും കൗൺസലിങ്ങും വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
തിരുവമ്പാടി, കോടഞ്ചേരി ഫൊറോനകളിലെ പള്ളികളിൽ, പ്രത്യേകിച്ച് പുല്ലൂരാംപാറ ഇടവകയിൽ ഈ പ്രശ്നം ഗൗരവത്തിലാണെന്നും വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും സർക്കുലർ ആവശ്യപ്പെടുന്നു.