Thiruvambady

നിയമസഭാ തിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്‌ക്വാഡ് പരിശോധന തുടങ്ങി

തിരുവമ്പാടി : കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ ഫ്ലൈയിങ് സ്‌ക്വാഡ് പരിശോധന തുടങ്ങി. പോലീസും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന പരിശോധന ഇരുപത്തിനാല് മണിക്കൂറും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരെ സ്വാധീനിക്കുന്നതിനും മറ്റുമായി അനധികൃതമായുള്ള പണമൊഴുക്ക് തടയുന്നതിനാണ് സജീവമായി പരിശോധന നടത്തുന്നത്.

പരിശോധനയുമായി ജനങ്ങൾ സഹകരിക്കണമെന്നും, വിവിധ ആവശ്യങ്ങൾക്കായി അധിക പണം കൊണ്ടുപോകുന്നവർ ആവശ്യമായ രേഖകൾകൂടി കയ്യിൽ കരുതണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Back to top button