Thamarassery
കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ വനപ്രദേശത്ത് കുടുങ്ങി

താമരശ്ശേരി*: കട്ടിപ്പാറ അമരാട് വനത്തിൽ വിനോദ സഞ്ചാരത്തിനായി എത്തി വഴിതെറ്റി ഉൾവനത്തിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശികളെ കണ്ടെത്തി.
കാടിനുള്ളിൽ ഇവർ കുടുങ്ങി കിടക്കുന്ന സ്ഥലം മനസ്സിലാക്കാൻ സാധിച്ചെങ്കിലും ശക്തമായ മഴയും, കാറ്റും ,ദുർഗടം പിടിച്ച പാതയും കാരണം 15 കിലോമീറ്ററിലധികം ഉൾവനത്തിൽ വേഗത്തിൽ എത്തിച്ചേരുന്നതിന് തടസ്സമായി. വനം വകുപ്പ് ധ്രുതകർമ്മ സേനയും, പോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും ഇന്നലെ രാത്രി മുതൽ കാടിനുള്ളിൽ തിരച്ചിൽ തുടർന്ന്കൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് പുർച്ചയോടെയാണ് അവർ എത്തിപ്പെട്ട വനാന്തര ഭാഗത്ത് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്.യുവാക്കള്‍ സുരക്ഷിതരാണെന്നും മറ്റു പ്രയാസങ്ങളില്ലെന്നും ധൗത്യസംഘം അറിയിച്ചു.






