Thiruvambady

അനധികൃത മദ്യക്കച്ചവടം നടത്തിയ ആൾ അറസ്റ്റിൽ

തിരുവമ്പാടി : പുല്ലൂരാംപാറ സൗത്ത് ഇന്ത്യൻ ബാങ്കിന് പിറകുവശംവെച്ച് വർഷങ്ങളമായി മദ്യക്കച്ചവടം നടത്തിവരുന്ന ചോലക്കൽ ചന്ദ്രൻ (59) വീണ്ടും അറസ്റ്റിൽ. തിരുവമ്പാടി എസ്.ഐ. ഇ.കെ. രമ്യ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. അനീസ്, സി. സുധീഷ് എന്നിവരടങ്ങിയ സംഘമാണ് മാഹിയിൽനിന്നുള്ള മദ്യവുമായി ഇയാളെ പിടികൂടിയത്.

പോണ്ടിച്ചേരിയിൽനിന്ന്‌ മദ്യമെത്തിച്ച് ചില്ലറയായും മൊത്തമായും വിൽപ്പന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തിരുവമ്പാടി പോലീസിൽ രണ്ടുകേസും എക്സൈസ് വകുപ്പിൽ രണ്ടുകേസുകളും ഉൾപ്പെടെ നാല് അബ്കാരി കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയും ഹൈക്കോടതിയിൽ അപ്പീലിന് പോവുകയുമുണ്ടായി.

മറ്റുകേസുകൾ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ചന്ദ്രന്റെ സഹായികളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button