KoodaranjiThiruvambady

തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകളിൽ കൂടുതൽ കോവിഡ് കേസുകൾ

തിരുവമ്പാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

തിരുവമ്പാടിയിൽ ഇന്നലെ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ നാല്പത് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം നടത്തിയ 38 പേരുടെ ആർ ടി പി സി ആർ പരിശോധനാ ഫലം ലഭ്യമായിട്ടില്ല, ഇതോടൊപ്പം നടത്തിയ 20 പേരുടെ ആന്റിജൻ പരിശോധനാഫലം പൂർണമായും നെഗറ്റീവ്‌ ആണെന്നത് ആശ്വാസകരമാണ്.

കൂടരഞ്ഞി പഞ്ചായത്തിൽ നിലവിൽ 35-ഓളം കൊവിഡ് പോസിറ്റീവ് കേസുകളുണ്ട്, കഴിഞ്ഞ ദിവസം നടത്തിയ 73 പേരുടെ കോവിഡ് പരിശോധനയിൽ നാല്‌ പേർക്കും മറ്റ് ഇടങ്ങളിൽ ടെസ്റ്റ് നടത്തിയ രണ്ടു പേർക്കും ഫലം പോസിറ്റീവ് ആയിരുന്നു. ഇതിൽ രണ്ട് പേർ വാർഡ് പ്രതിനിധികൾ ആയതിനെ തുടർന്ന് പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മറ്റ് പ്രതിനിധികളോടും അധികാരികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു, പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടർന്നു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ പരിശോധന തിങ്കളാഴ്ച നടക്കും.

Related Articles

Leave a Reply

Back to top button