Puthuppady

ചുരത്തിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; കാർ യാത്രക്കാർക്ക് പരിക്ക്

അടിവാരം: താമരശ്ശേരി ചുരത്തിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന ലോറിയും വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ചുരമിറങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

കാർ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. കാറിന്റെ ചില്ലും മുൻഭാഗവും പൂർണമായി തകർന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

Related Articles

Leave a Reply

Back to top button