Kodanchery

കോടഞ്ചേരി മൈക്കാവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന് വാഹനം കൈമാറി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മൈക്കാവിൽ പ്രവർത്തിച്ചുവരുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ചാൾസ് തയ്യിൽ, ലീലാമ്മ കണ്ടത്തിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, ബഡ്സ് സ്കൂൾ പ്രധാന അധ്യാപിക ജാസ്മിൻ കെ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഡൊമിനിക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Back to top button