Thiruvambady

നാഷണലിസ്റ്റ് കർഷകത്തൊഴിലാളിഫോറം ഉന്നതവിജയികളെ അനുമോദിച്ചു

തിരുവമ്പാടി : വിവിധ പരീക്ഷകളിൽ ഉന്നതവിജയികളായ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളെ നാഷണലിസ്റ്റ് കർഷകത്തൊഴിലാളിഫോറം ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു.

തിരുവമ്പാടി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് എ.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. റീം ഫാത്തിമ, പി. ഹസ്ന, ദീക്ഷിത രാജേഷ്, എം.എം. സലീം, എം. ഷാരൂഖ് ഖാൻ, ഹസീന അയ്യൂബ്, സി.എ. ഷമീറ, ജെസ്സി ജോർജ്, എൻ. സുസ്മിത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button