Kodanchery
കോടഞ്ചേരിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോടഞ്ചേരി ഡിവിഷനിൽ ഒമ്പതാം വാർഡിലെയും പതിനൊന്നാം വാർഡിലെയും കുടുംബങ്ങൾക്കായി 25 ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ജോബി ജോസഫിന്റെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ നിർവഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർ ചിന്ന അശോകൻ, കെ.എം പൗലോസ്, നാസർ പി.പി, റഷീദ് കെ, ജോർജ് തുടങ്ങിയവർ സംസാരിച്ചു.







