Koodaranji

കൂടരഞ്ഞിയിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു

കൂടരഞ്ഞി: കേരള സർക്കാർ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ 20,073
വീടുകളുടെ താക്കോൽദാനം നിർവഹിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. 80 കുടുംബങ്ങൾക്കാണ് രണ്ടാം ഘട്ടത്തിൽ ഭവന നിർമ്മാണം ആരംഭിച്ചത്. ഇതിൽ 7 വീടുകൾ പൂർത്തീകരിച്ചു.

താക്കോൽദാനത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ എൽസമ്മ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷൻ ജോസ് തോമസ്, ക്ഷേമകാര്യ അധ്യക്ഷ റോസ്‌ലി ജോസ്, വാർഡ് മെമ്പർമാരായ ജെറീന റോയ്, ബാബു മൂട്ടോളി, ഊര് മൂപ്പൻ ഗോപാലൻ, വി.ഇ.ഓ ബിജി പി.എസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button