Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ നടത്തി.
തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിൻ്റെ വികസന സമീപനവും കാഴ്ച്ചപാടും വൈസ് പ്രസിഡൻറ് കെ.എ.അബ്ദുറഹിമാൻ അവതരിപ്പിച്ചു. ലിസി മാളിയേക്കൽ പദ്ധതി രേഖ അവതരിച്ചു.
രാമചന്ദ്രൻ കരിമ്പിൽ, ബോസ് ജേക്കബ് ,കെ എം.മുഹമ്മദലി, കുര്യാച്ചൻ തെങ്ങുമുട്ടിൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ബിബിൻ ജോസഫ് സ്വാഗതവും അസി.സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു.







