Koodaranji
തെരുവ് നായ ശല്യം രൂക്ഷം സത്വര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്

കൂടരഞ്ഞി : കഴിഞ്ഞ രാത്രി കൂട് പൊളിച്ച് തെരുവ് നായക്കൂട്ടം അകത്തുകയറി 60 ഓളം കോഴികളെ കൊന്നു. ആയപ്പുരക്കൽ യൂനുസിന്റെ കോഴികളെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. നെറ്റ് ചവിട്ടിയും കടിച്ചും നായ്ക്കൂട്ടം കൂട് തകർത്ത് അകത്തുകയറിയാണ് കോഴികളെ കൊന്നൊടുക്കിയത്. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം കൂടുതലാണെന്ന് സമീപവാസികൾ പറഞ്ഞു.
സ്കൂളിലേക്കും മദ്രസയിലേക്കും കുട്ടികൾ പോകുകയും വരികയും ചെയ്യുന്ന വഴിയിൽ നായകൾ ശല്യം ഉണ്ടാക്കാറുണ്ടെന്നും അവർ പരാതിപ്പെട്ടു. അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തരശ്രദ്ധ ഉണ്ടാകണമെന്നും കർഷകന് നഷ്ടപരിഹാരം നൽകണമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ ഐ അബ്ദുൽ ജബ്ബാർ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അൽഖാസിമി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.