പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവിനെ മർദ്ദിച്ച് പോലീസ്; സംഭവത്തിൽ കേസൊതുക്കാൻ പണം വാഗ്ദാനവും ചെയ്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: 14 വയസ്സുള്ള ആദിവാസി വിദ്യാർത്ഥിയെ കുന്നമംഗലം പോലീസ് മർദ്ദിച്ച വിഷയത്തിൽ കേസൊതുക്കാൻ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഇരയെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
പ്രായപൂർത്തോയാകാത്ത ആദിവാസി വിദ്യാർത്ഥിയെ കുന്നമംഗലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദ്ദിച്ചിരുന്നു, തലയ്ക്കും മേലാസകനും പരിക്കുപറ്റിയ ആദിവാസി യുവാവ് മുക്കത്തെ ആശുപത്രിയിൽ ചികിത്സ തേടുകയും, തുടർന്ന് ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായെത്തിയപ്പോഴാണ് കുന്നമംഗലം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവമ്പാടി സ്റ്റേഷനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചത്.
മൊഴിമാറ്റാൻ പണം നൽകാമെന്ന് പറഞ്ഞതായാണ് വിദ്യാർത്ഥി പറയുന്നത്. സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാവോയിസ്റ്റ് ഭീഷണി എന്നു പറഞ്ഞ് സ്റ്റേഷന് പുറത്താക്കിയതായും പരാതിയുണ്ട്, തുടർന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധത്തിന് നിഷാദ് വീച്ചി, അജ്മൽ യു.സി, ജോർജ്ജ് കുട്ടി എന്നിവർ നേതൃത്വം നൽകി.







