Thiruvambady

വീണ്ടും തിരുവമ്പാടിയിൽ സ്ലാബ് ഇടാത്ത ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്

തിരുവമ്പാടി : ടൗണിൽ സ്ലാബ് ഇടാത്ത ഓടയിൽ വീണ് മധ്യവയസ്കന് സാരമായ പരുക്ക്. സഹകരണ ബാങ്കിന്റെ മത്സ്യഫെഡിന്റെ സ്റ്റാളിലെ ജീവനക്കാരനായ പാമ്പിഴഞ്ഞപാറ അമ്പലം യൂസഫിനാണ് പരുക്ക് പറ്റിയത്. കഴിഞ്ഞ ദിവസം രാതി സ്റ്റാൾ അടച്ച് പോകുമ്പോൾ സ്ലാബ് ഇല്ലാത്ത ഓടയിൽ വീഴുകയായിരുന്നു. കാലിന്റെ മുട്ടിനു താഴെ ആഴത്തിലുള്ള മുറിവും ചതവും ഉണ്ട്, തിരുവമ്പാടി ചർച്ച് റോഡിൽ പുത്തൻപുര പ്രസ്സിന് സമീപമാണ് സംഭവം

റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണിൽ നിർമിച്ച ഓടയ്ക്ക് പലയിടത്തും മാസങ്ങളായിട്ടും സ്ലാബ് ഇട്ടിട്ടില്ല. നടപ്പാതയായി ഉപയോഗിക്കുന്ന സ്ഥലത്ത് സ്ലാബ് ഉണ്ട് എന്ന് കരുതി നടന്നു പോകുന്നവരാണ് അപകടത്തിൽ പെടുന്നത്.

കഴിഞ്ഞ ദിവസം മിൽമുക്ക് ഭാഗത്ത് സ്ലാബ് ഇല്ലാത്ത ഓടയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരുക്ക് പറ്റിയിരുന്നു. അവരുടെ ബന്ധുക്കൾ റോഡ് കരാറുകാർക്കെതിരെ പരാതി നൽകിയിരുന്നു. യൂസഫിന്റെ ബന്ധുക്കളും കരാറുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതായാണ് വിവരം.

പരാതികൾ വർദ്ധിച്ചു വരുന്നതിനാലും, ജനങ്ങളും നേതാക്കളും കരാറുകാർക്കെതിരെ തിരിഞ്ഞതിനാലും പലയിടത്തും സ്ലാബ് ഇടാനുള്ള നടപടി നാഥ് കൺസ്ട്രക്ഷൻസ് തുടങ്ങിയിട്ടുണ്ട്

Related Articles

Leave a Reply

Back to top button