Pullurampara

പുല്ലൂരാംപാറയിൽ കുരങ്ങുശല്യം; കർഷകർ ദുരിതത്തിൽ

പുല്ലൂരാംപാറ: പുല്ലൂരാംപാറയിൽ കുരങ്ങുശല്യം കൂടിവരുന്നു, പുല്ലൂരാംപാറ ജോയി റോഡിലെ പുല്ലുകാട്ട് തോമസ് എന്ന കർഷകന്റെ തെങ്ങുകളില്‍ കൂട്ടത്തോടെ എത്തുന്ന കുരങ്ങുകള്‍ കയറി തേങ്ങയും കരിക്കും വ്യാപകമായി പറിച്ച് നശിപ്പിക്കുന്ന സ്ഥിതിയാണെന്നും, ദിനംപ്രതി ശല്യം കൂടി വരികയാണെന്നും കർഷകൻ പറയുന്നു.

മറ്റു കൃഷികളെയും കുരങ്ങുശല്യം ബാധിക്കുന്നുണ്ടെന്നും, കുരങ്ങ് ശല്യം മൂലം പ്രദേശത്തെ മറ്റു കർഷകർക്കും വലിയതോതിൽ കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നും, കുരങ്ങ് ശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ, സമീപ പ്രദേശങ്ങളിലേക്കും കുരങ്ങ് ശല്യം വ്യാപിക്കാനുള്ള സാധ്യത ഉണ്ടെന്നും, വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button